Sunday 18 March 2012

നുവാര എലിയ, കാന്‍ഡി

ആദ്യമേ പോയത് സീതദേവിയുടെ ക്ഷേത്രത്തില്‍ ആണ്. രാവണന്‍ സീതയെ തട്ടികൊണ്ട് പോയി ഇരുത്തിയത് അവിടെ ആണത്രേ (നമ്മടെ അശോകവനം ).എന്തായാലും അമ്പലവും പരിസരവും കണ്ടിട്ട്  ,രാമായണത്തിലെ വളരെ  പ്രാധാന്യം ഉള്ള  സ്ഥലത്തിന്റെ ഒരു ലക്ഷണമൊന്നും  തോന്നിയില്ല. ഒരു സാധാരണ  തമിഴ് കോവില്‍ മാത്രം .ചെറിയ ഒരു അമ്പലം ആണ് അത്. ചെറിയ ഒരു അരുവിയും, വെള്ളച്ചാട്ടവും ഒക്കെ അതിന്റെ സമീപത്തു കൂടെ ഒഴുകുന്നുണ്ട്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ ,ഹനുമാന്‍ ഒക്കെ ഉള്ള രണ്ടു ശ്രീകോവില്‍ ഉണ്ട്. അവിടെ അന്ന് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരുന്നു. അതിനു വേണ്ടി കുറെ അധികം പൂജ ദ്രവ്യങ്ങള്‍ ഒരുക്കിയിരുന്നു .12  വര്ഷം കൂടുമ്പോള്‍ നടത്തുന്ന മഹാകുംഭാബിഷേകത്തിന്റെ വാര്‍ഷിക ആഘോഷം ആയിരുന്നു അവിടെ നടന്നിരുന്നത്.അവിടെ  ധാരാളം കുരങ്ങന്മാരും, ഉണ്ട്. അവര്‍ ഇടക്കിടക്ക് കോവിലില്‍  കേറി, പൂജ സാധനങ്ങളും മറ്റും  എടുത്തു കൊണ്ട് പോകുന്നുണ്ട്. തമിഴന്മാര്‍ ആണ് അവിടെ ക്ഷേത്രത്തിന്റെ നടത്തിപ്പുക്കാര്‍ .പൂജ കഴിയുന്നത്‌ വരെ നില്‍കാന്‍ സമയം ഇല്ലാത്തതുകൊണ്ട് ,പ്രാര്‍ത്ഥിച്ചു വേഗം തിരിച്ചു പോന്നു.



 പിന്നീട് പോയത് തടാകത്തിന്റെ തീരത്ത് ആണ്. ബോട്ടിംഗ് ,വാട്ടര്‍ വാക്കിംഗ്, എല്ലാം അവിടെ ടൂറിസ്റ്റ്കള്‍ക്കായി ഒരുക്കീട്ടൂണ്ട്. നുവാര എലിയയില്‍  നിന്നും കോളോമ്പോയിലേക്ക് എയര്‍ ടാക്സിയും ഉണ്ട്. വളരെ ശാന്തമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് നുവാര .കോളോണിയല്‍ രീതിയില്‍ ഉള്ള മനോഹരമായ ഒരുപാട് വീടുകളും, ബില്ടിങ്ങുകളും ഉണ്ട്. നമ്മുടെ ഊട്ടി ,കൊടൈകനാല്‍ പോലെ ഒരു പാട് ലോക്കല്‍ ടൂറിസ്റ്റ്കളെ അവിടെ കണ്ടില്ല. അതുകൊണ്ട് തന്നെ നല്ല വൃത്തിയും വെടിപ്പും എല്ലായിടത്തും കാണാന്‍ സാധിച്ചു .ടൌണില്‍ ഒന്നു കറങ്ങി ഞങ്ങള്‍ നേരെ കാന്‍ഡിയിലേക്കാണ് പോയത് 

കാന്ഡി ഒരു ചെറിയ ഹില്‍ സ്റ്റേഷന്‍ ആണ്. 2000 + അടി ഉയരത്തില്‍ ഉള്ള നല്ല കാലാവസ്ഥ ഉള്ള ശ്രീലങ്കയിലെ രണ്ടാമത്തെ നഗരം ആണ്. ബുദ്ധമതക്കാര്‍ക്ക് ഏറ്റവും പ്രാധാന്യം ഉള്ള നഗരം .
ഉച്ചയോടെ കാന്‍ഡിയില്‍ എത്തി . ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്യാനുള്ള സമയം ആയിട്ടില്ലാത്തത്  കൊണ്ട് ഡ്രൈവര്‍ ഞങ്ങളെ ഒരു ജെം സെന്ററില്‍  എത്തിച്ചു . അവിടെ രത്ന കല്ലുകള്‍  ഖനനം ചെയ്യുന്നതും ,കട്ട്‌ ചെയ്തു ആഭരണങ്ങളില്‍ ചെയ്യുന്നതും മറ്റും കാണിച്ചു തന്നു .അവരുടെ ഷോറൂമില്‍ കൊണ്ട് പോയി എന്തെങ്കിലും വാങ്ങാന്‍ വേണ്ടി പ്രലോഭിപ്പിക്കുനുണ്ടായിരുന്നു .നവരത്ന കല്ലിനു നമ്മുടെ നാട്ടിലെക്കാള്‍ ഒരു പാട് വില കുറവ് കണ്ടു.  രത്നങ്ങള്‍  വാങ്ങിച്ചു  നാട്ടില്‍ കൊണ്ട് വന്നു കൊടുത്താലോ എന്നുള്ള  പുള്ളികാരന്റെ ചിന്തകളെ മുളയിലെ ഞാന്‍ നുള്ളി . രത്ന കടക്കാരും ഡ്രൈവര്‍മാരും തമ്മില്‍ ഉള്ള ബന്ധത്തിനെ പറ്റി നിരക്ഷരന്‍ സൂചന തന്നിരുന്നത് കൊണ്ട് അവിടെ അധിക നേരം നിന്ന് ചിലവഴിക്കാന്‍ തോന്നിയില്ല .
  കാന്‍ഡി ടൌണില്‍ നിന്നും ഒരു ശ്രീലങ്കന്‍  ഫ്രൈഡറൈസ് (ശ്രീലങ്കകാര് അരി ഒട്ടും വേവിക്കില്ല എന്ന് തോന്നുന്നു ) കഴിച്ചു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. കാന്‍ഡി ടൌണില്‍ നിന്നും മാറി, ഒരു കുന്നിന്‍ ചെരുവില്‍ മനോഹരമായ ഒരു സ്ഥലത്താണ് സേനാനി ഹോട്ടല്‍ സ്ഥിതി ചെയ്യുനത് ബാല്കണിയില്‍ നിന്നും നോക്കിയാല്‍ കാണുന്നത് ചെറിയ വനം ആണ് .സ്വിമ്മിംഗ് പൂള്‍ കണ്ടപ്പോള്‍ ഒന്ന് ചാടി കുളിക്കണം എന്ന് തോന്നിയെങ്കിലും സമയകുറവും, മലയാളിയുടെ മുഖമുദ്ര ആയ ചമ്മലും കാരണം വേണ്ടാന്നു വച്ചു  .കുറച്ചു നേരം ഹോട്ടലില്‍ വിശ്രമിച്ചതിനു ശേഷം ,cultural  ഷോ നടക്കുന്ന Y .M .B .A  ഹാള്‍ പോയി .ഒരാള്‍ക്ക്‌ 500 രൂപ ആണ് പ്രവേശന ഫീസ്‌. ശ്രീലങ്കയിലെ തനതായ കുറെ നൃത്ത രൂപങ്ങളെ ശ്രീലങ്കന്‍ കലാകാരന്മാര്‍ അവിടെ അവതരിപ്പിച്ചു . നൃത്ത രൂപങ്ങളുടെ പേരുകളും , ചെറിയ ഒരു വിവരണവും ഒരു പേപ്പറില്‍ എല്ലാവര്ക്കും നല്‍കുന്നുണ്ട് . കാണികള്‍ കൂടുതലും പാശ്ചാത്യര്‍ ആയിരുന്നു .നമ്മുടെ മദ്ദളം പോലെ ഉള്ള സംഗീത ഉപകരണങ്ങളും ,അതനുസരിച്ച് ചെയ്യുന്ന നൃത്ത ചുവടുകളും ,അവരുടെ traditional ഡ്രസ്സ്‌ എല്ലാം കൂടി നല്ല ഒരു ഷോ കാണിച്ചു തന്നു. നൃത്തത്തിന്റെ അവസാനം വരുന്ന സര്‍ക്കസ് പോലെ ഉള്ള കുറെ സ്റ്റെപ്പ്സ് ,ശരിക്കും ത്രില്ലിംഗ് ആയിരുന്നു . നൃത്തം ചെയ്തു കൊണ്ടുള്ള ഫയര്‍ വാക്കിംഗ് ,ആയിരുന്നു അവസാനത്തെ ഐറ്റം .  

5 comments:

  1. ബ്ലോഗ് വായിച്ചു. കൊളളാം. ഏതു ടൂര്‍ ഓപ്പറേറ്ററായിരുന്നു? എങ്ങനെയുണ്ടായിരുന്നു അവരുടെ അറേജ്മെന്‍റ്സ്..?

    ReplyDelete
  2. thichur ട്രാവെല്‍സ് ആയിരുന്നു എവിടെ നിന്ന് arrange ചെയ്തിരുന്നത്. എല്ലാം കൊണ്ടും നല്ല സര്‍വീസ് ആയിരുന്നു. ആകെ ഒരു പ്രോബ്ലം ഉണ്ടായത്, ഡ്രൈവര്‍ മുസ്ലിം ആയിരുന്നത് കൊണ്ട് ,അമ്പലങ്ങളില്‍ കൂടെ വന്നിരുനില്ല. അതുകൊണ്ട് തന്നെ ഒരു ഗൈഡ് ന്റെ കുറവ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു .

    ReplyDelete
  3. avarude email id / website address tharumo. rate enganeyayirunnu ? ethra divasathe trip ayirunnu?

    ReplyDelete
  4. anony,aranu ennu velipeduthaamo? details venamenkil ,id ayachu tharu, njan mail cheyyaam

    ReplyDelete
  5. നന്നായിരിക്കുന്നു സ്മിതാ, വളരെ നല്ല വിവരണം...

    ReplyDelete